തദ്ദേശഭരണ തെരഞ്ഞെടുപ്പ്: കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (20:32 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിനെതിരായ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ബുധനാഴ്‌ച തന്നെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി തിരുവനന്തപുരത്തു പറഞ്ഞു.  തെരഞ്ഞെടുപ്പ്‌ നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ഡ്‌ വിഭജനവുമായി ബന്ധപ്പെട്ട്‌ നടന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി