റോഡരികില്‍ കിടന്നുറങ്ങാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന് സംവിധായകന്‍ മേജര്‍ രവി. സല്‍മാന്‍ ഖാനെതിരായ കോടതി വിധി സംബന്ധിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡില്‍ കിടന്നുറങ്ങിയവരെ കുറ്റപ്പെടുത്തി സംസാരിച്ച മേജര്‍ രവിയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.
റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നിയമമുണ്ടെന്ന്‍ പറഞ്ഞ മേജര്‍ രവി ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും പറഞ്ഞു.
പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ട് കടക്കാരെ വരെ ഒഴിപ്പിക്കുന്ന പോലീസുകാര്‍ എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങുന്ന ഇവരെ ഒഴിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ സര്‍ക്കാരിനെതിരേയും നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.