കണ്‍സ്യൂമര്‍ഫെഡില്‍ കൂട്ട സ്ഥലംമാറ്റം; തച്ചങ്കരിയുടെ നടപടി വിവാദമാകുന്നു
കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നും ഒഴിയുന്നതിനു തൊട്ടു മുന്‍പ് ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ കൂട്ട സ്ഥലം മാറ്റം വിവാദമാകുന്നു. തന്നോട് അടുപ്പം കാണിച്ച ഉദ്യോഗസ്ഥരെയാണ് തച്ചങ്കരി സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം.ഹെഡ് ഓഫീസിലെ 10 ഉദ്യോഗസ്ഥരെയാണു മാറ്റിയത്. കൊല്ലം, പത്തനാപുരം, കോട്ടയം എന്നിവിടങ്ങളിലേക്കാണു ഉദ്യോഗസ്ഥര്‍ക്കു മാറ്റം ലഭിച്ചത്.സെപ്‌റ്റംബര്‍ ഏഴ്, എട്ട് തീയതികളിലാണ് വെച്ചാണു സ്ഥലമാറ്റ ഉത്തരവുകള്‍ ഇറക്കിയതെങ്കിലും ഇന്നലെ വൈകുന്നേരമാണ് ഉത്തരവ് പുറത്തിറങ്ങിയത്.
എന്നാല്‍ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പ് നടത്തിയ സ്ഥലം മാറ്റം ചട്ടലംഘനമാണെന്നും ഉത്തരവു പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു. തന്റെ കൂടെ നിന്നവരെ സംരക്ഷിക്കുമെന്ന് തിരുവനന്തപുരത്തും കൊച്ചിയിലും ജീവനക്കാര്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ തച്ചങ്കരി പറഞ്ഞിരുന്നു.