തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തിൽ ആറു മലയാളികൾ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളായ മുള്ളനാനിക്കൽ ബേബി (60), ഒട്ടലാങ്കൽ ഷൈൻ (35), വെട്ടുകാട്ടിൽ അജീഷ് (38), കൊച്ചുകരുപ്പാപ്പറമ്പിൽ ഞൂഞ്ഞ് (35), കനകക്കുന്ന് പടലാംകുന്നേൽ മോൻസി (35), വെൺമണി പുളിക്കത്തൊട്ടി ഇളംതുരുത്തിയിൽ ജസ്റ്റിൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ തങ്കമണി ഷൈൻ (36) ആശുപത്രിയിലാണ്.
വേളാങ്കണ്ണി തീർഥാടനത്തിന് ശേഷം മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ഡിണ്ടിഗലിൽ വച്ച് ഇവർ സഞ്ചരിച്ച ട്രാവലർ വാന്‍ അതിവേഗത്തിലെത്തിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തൽക്ഷണം മരിച്ചു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.