ഒമാനില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (14:50 IST)
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം മുണ്ടുവേലിമുകളേല്‍ ചെറിയാന്‍ ഐസക്കിന്റെ മകന്‍ മാത്യു ചെറിയാന്‍ (ജോയന്‍-34) ആണ് മരിച്ചത്. 23ന് ഒമാനിലെ സലാലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞായിരുന്നു അപകടം. ഭാര്യ അല്‍ഫോന്‍സ തൊടുപുഴ തോട്ടത്തില്‍ കുടുംബാംഗം. മാതാവ് ആന്‍സമ്മ കുടമാളൂര്‍ കുളങ്ങര കുടുംബാംഗം. ഫാ.ജോസഫ് മുണ്ടുവേലിമുകളേല്‍ സിഎംഐ പിതൃസഹോദരനാണ്.