തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ ഡോ സന്തോഷ്, ഡോ ആശ , മകന്‍ ഹരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ അശ്വിന് ഗുരുതര പരുക്കേറ്റു. ഇടുക്കി ഡിഎംഒ ഓഫിസിലെ ആര്‍സിഎച്ച് ഓഫിസറാണ് സന്തോഷ്. ഭാര്യ ആശ കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിഭാഗത്തിലെ ഡോക്ടറുമാണ്.
ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ചിറ്റൂരിലെ പുതപ്പേട്ടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശ നീലേശ്വരം സ്വദേശിയാണ്.