ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; 14 പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 2 മാര്‍ച്ച് 2016 (08:28 IST)
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ലോറിയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ അടക്കം മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു.
 
ഇന്നു പുലർച്ചെയായിരുന്നു അപകടം. ലോറിയില്‍ യാത്ര ചെയ്തിരുന്ന റഫീഖ്, ബിയാസ് എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് കെ എസ് ആര്‍ ടി സി ബസും ലോറിയുമായാണ് കൂട്ടിയിടിച്ചത്.