ബ്ലാക്മെയ്‌ലിംഗ് കേസ് പ്രതി റുക്സാന കോടതിയില്‍ തലചുറ്റി വീണു. രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സംഭവം. ബിന്ധ്യാസ് തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
റുക്സാനയെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി കോടതിയില്‍ ഹാജരാക്കിയ ശേഷമേ റിമാന്‍ഡില്‍ വിടാവൂയെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ റുക്സാനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വൈദ്യപരിശോധന റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെ കനത്ത സുരക്ഷയിലാണ് പ്രതികളെ നെടുമങ്ങാട് കോടതിയില്‍ എത്തിച്ചത്. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് കോടതി പരിസരത്ത് നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.