ഗോവധ നിരോധനത്തില്‍ യോജിപ്പില്ല; ആര്‍ക്കും എന്തു മാംസവും കഴിക്കാം: വി മുരളീധരൻ

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (15:28 IST)
രാജ്യത്ത് വിവാദമായി നില്‍ക്കുന്ന ബീഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ രംഗത്ത്. ആർക്കും എന്തു മാംസവും കഴിക്കാം. ഗോവധ നിരോധന നിയമം വേണമെന്ന കാര്യത്തില്‍ യോജിപ്പില്ല. ഏത് വസ്‌ത്രം ധരിക്കണമെന്നും ബിജെപി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് ഭക്ഷണവും ആര്‍ക്കും കഴിക്കാം. ആരും നിങ്ങളുടെ പാത്രത്തിൽ നിന്നെടുത്ത് മാറ്റണമെന്നോ, അത് കഴിക്കരുതെന്നു പറയില്ല. ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കിയതിനു പിന്നിൽ സിപിഎം ഗൂഢാലോചന ഉണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ന്നു വരുന്നുണ്ട്. അത്തരം നീക്കങ്ങള്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബെ ജെ പി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണ്. പി.പി.മുകുന്ദനെ ബിജെപിയില്‍ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിട്ടിലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക