പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ എത്തി അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന രീതിയില്‍ തിരിച്ചടിക്കണം, അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസ്താവന. കൊടിയേരി നടത്തിയ പ്രസ്താവനകളെല്ലാം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.