ഒരു വര്‍ഷത്തോളമായി ലോഡ്ജില്‍ താമസിച്ചു വരുന്ന മുന്‍ ദള്‍ നേതാവിനെ അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് ലോഡ്ജ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമണിലെ റിലാക്സ് ഇന്‍ എന്ന ലോഡില്‍ തടിക്കാട് വിജയന്‍ എന്നറിയപ്പെടുന്ന അഞ്ചല്‍ തേവര്‍തോട്ടം വിജയ നിലയത്തില്‍ വിജയന്‍ (55) എന്നയാളാണു വ്യാഴാഴ്ച രാത്രി അടിയേറ്റു മരിച്ചത്.
ലോഡ്ജ് മാനേജര്‍ കുണ്ടറ മുക്കൂട് ഇരിപ്പടിക്കില്‍ വീട്ടില്‍ കുഞ്ചാണ്ടി തോമസ് എന്ന 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മാനേജരുടെ മുറിയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളിയും തുടര്‍ന്ന് മാനേജര്‍ വിറകു കഷണം കൊണ്ട് വിജയന്‍റെ തലയ്ക്കടിക്കുകയും ആയിരുന്നു.
അടികൊണ്ട് വിജയന്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ മൂന്നു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും അതിലെല്ലാം മക്കളുണ്ടെന്നും പൊലീസ് അറിയിച്ചു.