ബാര്‍ കോഴയില്‍ അന്വേഷണം നീളുന്നത് ശരിയല്ല: സുധീരന്‍

Webdunia
തിങ്കള്‍, 11 മെയ് 2015 (16:10 IST)
ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നീളുന്നത് ശരിയല്ളെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസും നീളുന്നത് ഭൂഷണമല്ല. അത് അഴിമതി ആരോപിക്കപ്പെടുന്ന ആളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തും. അന്വേഷണം അതിന്‍റേതായ നടപടികളിലൂടെ മുന്നോട്ടു പോകട്ടെയെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴ കേസില്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണവും കോണ്‍ഗ്രസ് മേഖലാ ജാഥകളും തമ്മില്‍ ബന്ധമില്ല. മേഖലാജാഥകളുടെ തിയതി മാറ്റുന്നതു സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാകും. ഘടകകക്ഷികളെ ഒരുമിച്ച് സഹകരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.