ബാര്‍കോഴ: എല്ലാ തെളിവുകളും ഹാജരാക്കുമെന്ന് രാജ്‌കുമാര്‍ ഉണ്ണി

Webdunia
ശനി, 17 ജനുവരി 2015 (11:46 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള അന്വേഷണവുമായി സഹരിക്കുമെന്നും എല്ലാ തെളിവുകളും വിജിലന്‍സിന് മുന്നില്‍ ഹാജരാക്കുമെന്നും രാജ്‌കുമാര്‍ ഉണ്ണി പറഞ്ഞു. വിജിലന്‍സിന് മൊഴി നല്കാന്‍ എത്തവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണി.
 
ഔദ്യോഗികമായി മൊഴി നല്കുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു ഉണ്ണി നേരത്തെ പറഞ്ഞിരുന്നത്. താന്‍ മൊഴി നല്കുമ്പോള്‍ സംഘടനയുടെ ഔദ്യോഗിക മൊഴിയായി പരിഗണിക്കപ്പെടുമെന്നും ഇക്കാരണത്താല്‍ തെളിവുകള്‍ സഹിതം മൊഴി നല്കുമെന്നും ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ , ഇന്ന് മൊഴി നല്കുന്നതിനായി എത്തിയപ്പോള്‍ , ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതിനു താന്‍ മറുപടി നല്കുമെന്നായിരുന്നു രാജ്‌കുമാര്‍ ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞത്.
 
അതേസമയം, ബിജു രമേശിന്റെ ആരോപണങ്ങളെ അനുകൂലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്‌കുമാര്‍ ഉണ്ണി മറുപടി നല്കിയില്ല. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് പി എന്‍ കൃഷ്ണദാസ് എന്നിവരും ഇന്ന് വിജിലന്‍സ് എസ് പി സുകേശിന് മുമ്പാകെ മൊഴി നല്കും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article