അന്തിമവാക്ക് സുധീരന്‍ പറയുന്നതല്ല: വെള്ളാപ്പള്ളി

Webdunia
വെള്ളി, 15 ഓഗസ്റ്റ് 2014 (14:20 IST)
സംസ്ഥാനത്തെ തര്‍ക്ക വിഷയമായ ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സുധീരന്റെ നടപടിയും നിലപാടും ജനഹിതമല്ലെന്നും ഈ വിഷയത്തില്‍ അന്തിമവാക്ക് സുധീരന്‍ പറയുന്നതല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സുധീരന്‍ കെപിസിസി അധ്യക്ഷനായത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം.

ഒറ്റയാനായാണ് സൂധീരന്‍ വന്നത്. സുധീരന്‍ കപട ആദര്‍ശവാദിയാണോ അല്ലയോ എന്ന് ജനം പറയെട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.