പുതിയ മദ്യനയപ്രകാരം ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ സര്‍ക്കാരിന് കനത്ത തിരിച്ചടിയായെന്ന് പഠന റിപ്പോര്‍ട്ട്. മദ്യനയത്തിലെ ആഘാത പഠന റിപ്പോര്‍ട്ടിലാണ് മദ്യനയത്തിലെ പാളിച്ചകള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗം ഇത് പരിശോധിക്കും.
പുതിയ മദ്യനയ പ്രകാരം ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ടൂറിസത്തെയും കോണ്‍ഫറന്‍സ് ടൂറിസത്തെയും ബാധിക്കുന്ന തരത്തിലുള്ളതായിരുന്നു ഡ്രൈ ഡേ. നയം വന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴില്‍ മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ അനുയോജ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഘാത പഠന റിപ്പോര്‍ട്ട് ഇന്നു രാവിലെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗം ഇത് പരിശോധിക്കും.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ മദ്യനയവും, ഡ്രൈ ഡേയും സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തും. ആഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ പ്രയോഗിക മാറ്റം വരുത്തുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.