സുപ്രീംകോടതിയില്‍ നിന്നും ജാമ്യാനുമതിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നാട്ടിലെത്തുന്നതു വൈകും.
ഇന്ന് വൈകുന്നേരമെ അദ്ദേഹത്തിന് വിധിയുടെ പകര്‍പ്പ് ലഭിക്കൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ അദ്ദേഹം കേരളത്തിലെത്തിയേക്കുമെന്നാണു സൂചന.
അസുഖബാധിതയായ അമ്മയെ നാട്ടിലെത്തി കാണാന്‍ വെള്ളിയാഴ്ചയാണു സുപ്രീംകോടതി മദനിക്ക് അനുവാദം നല്‍കിയത്. അഞ്ചുദിവസമാണ് അദ്ദേഹത്തിന് കേരളത്തില്‍ താമസിക്കാന്‍ കഴിയുക.