മാപ്പുപറയാന്‍ തക്ക തെറ്റൊന്നും ചെയ്തിട്ടില്ല: ബി ഉണ്ണികൃഷ്ണന്‍

Webdunia
വെള്ളി, 2 മെയ് 2014 (18:10 IST)
സിനിമാ വിതരണകാരുടെ സംഘടനയോട് മാപ്പ് പറേണ്ട കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് മിസ്റ്റര്‍ ഫ്രോഡിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരുടെ സംഘടനയുമായി നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന കൊമ്പു കോര്‍ത്തിരുന്നു.

അതേസമയം അവരുടെ ചടങ്ങുകള്‍ക്ക് തന്നെ ആരും ക്ഷണിക്കുകയൊ താന്‍ ആരോടും പോകരുതെന്ന് പറയുകയൊ ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ലിബര്‍ട്ടി ബഷീറിന്റെ നിലപാടുകള്‍ ഖേദകരമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.