സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്ക് പുനര്‍നിര്‍ണയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കാനും. സാദാ ടാക്സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 200 രൂപയാക്കാനും തീരുമാനമായി.
ഓട്ടോറിക്ഷയില്‍ മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയാണ്. എന്നാല്‍ അതു കഴിഞ്ഞു കിലോമീറ്ററിന് ഇപ്പോള്‍ 10 രൂപയായിരുന്നതു 11 രൂപയാകും. സാദാ ടാക്സിക്കു കിലോമീറ്ററിനു നിലവിലുള്ള ഒന്‍പതു രൂപ 10 രൂപയാക്കും.
എസി ടാക്സിക്കു മിനിമം നിരക്ക് 220 രൂപ. കിലോമീറ്ററിനു 10 രൂപയില്‍ നിന്നു 11 രൂപയാക്കും. ആഡംബര ടാക്സികള്‍ക്കു വലുപ്പമനുസരിച്ചു കിലോമീറ്ററിനു 15 രൂപ വരെ. ഓട്ടോ, ടാക്സി നിരക്കുവര്‍ധന സംബന്ധിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.