അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ സ്ഥാനാര്‍ത്ഥി

Webdunia
ശനി, 30 മെയ് 2015 (11:30 IST)
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഇളയ മകന്‍ കെ.എസ് ശബരിനാഥിനെ   അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു.  ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖ മത്സരിക്കാന്‍ തയ്യാറാവത്ത സാഹചര്യത്തിലാണ് മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചത്. സുലേഖയെ അനുനയിപ്പിക്കാന്‍ നടത്തിയെങ്കിലും  സ്ഥാനാര്‍ത്ഥിയാകാന്‍ അവര്‍ തയ്യാറായില്ലെന്നാണ് സൂചന. അതിനിടെ ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെ എസ് യു കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.