കോഴിക്കോട് മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (08:23 IST)
കോഴിക്കോട് മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശിയും മാനേജറുമായ പിഎസ് വിഷ്ണു (21), കസ്റ്റമര്‍ മലപ്പുറം സ്വദേശി മെഹ്‌റൂഫ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് റെയ്ഡ് ചെയ്ത് അറസ്റ്റുചെയ്തത്. 
 
ഓണ്‍ലൈനിലൂടെയാണ് ഇവര്‍ കസ്റ്റമറെ കണ്ടെത്തുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമകള്‍ക്കെതിരെയും കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article