മൂന്നാറിൽ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് മാറ്റിയ കളക്ടറുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് കപ്പൂച്ചിന്‍ വൈദികനായ ജിജോ കുര്യന്‍. കുരിശ് പുതിയ സഭ തുടങ്ങാനാണോയെന്ന് മുഖ്യമന്ത്രിയോട് വൈദികൻ ചോദിയ്ക്കുന്നു.
മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി. "പൊളിക്കലല്ല, ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം" എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ?- എന്നായിരുന്നു വൈദികൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും കുരിശ് പൊളിച്ച സർക്കാർ എന്ന ഇമേജ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.