ചക്രവാതച്ചുഴി ഇന്ന് രൂപപ്പെട്ടേക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (10:48 IST)
കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരാന്‍ സാധ്യത. ഇന്നലെ തലസ്ഥാനത്ത് അടക്കം വേനല്‍മഴ ശക്തമായിരുന്നു. 
 
ഇന്ന് തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തെക്ക് - മധ്യ കേരളത്തില്‍ മഴ കനക്കുമെങ്കിലും വടക്കന്‍ കേരളത്തില്‍ മഴ ശുഷ്‌കമായിരിക്കും. അടുത്ത ദിവസങ്ങളും ഉച്ചയ്ക്ക് ശേഷം സമാനമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article