നാദാപുരത്ത് വീണ്ടും ആക്രമണം; ഒരു സിപിഎം പ്രവര്‍ത്തകനുകൂടി വെട്ടേറ്റു

Webdunia
വെള്ളി, 23 ജനുവരി 2015 (18:37 IST)
നാദാപുരത്ത് തൂണേരിയിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനുകൂടി വെട്ടേറ്റു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ക്കാണു വെട്ടേറ്റത്.

വ്യാഴാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ കോടഞ്ചേരി ചെടയന്‍കുഴി ഷിബിന്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ജീപ്പിലെത്തിയ സംഘമാണ് മാരകായുധങ്ങളുമായി അക്രമം നടത്തിയത്. സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.