അനിത പ്രതാപ് എ‌എപി മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചു

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (15:54 IST)
ആം ആദ്മി പാര്‍ട്ടി നേതാവും പ്രശസ്തമാധ്യമപ്രവര്‍ത്തകയുമായ അനിത പ്രതാപ് പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചു. ഭര്‍ത്താവിനൊപ്പം വിദേശത്തായതിനാലാണ് പാര്‍ട്ടി സ്ഥാനം രാജിവെക്കുന്നതെന്ന് അനിത പ്രതാപ് പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് താന്‍ രാജിവെച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.നോര്‍വെ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ജപ്പാനിലായതിനാല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്.

പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമില്ല. പാര്‍ട്ടി അംഗമായി തുടരുമെന്നും അനിത പ്രതാപ് വ്യക്തമാക്കി.