സിപിഎം നേതാവ് എഎന്‍ ഷംസീറിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ശ്രീരാംസേനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കണ്ണൂരില്‍ ഇനിയൊരു ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടാല്‍ ഷംസീറിനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി.
ഇതുകൂടാതെ ഹിന്ദു വര്‍ഗീയതയെ പ്രതീകാത്മകമായി തുറന്നു കാട്ടാനെന്നാണ് ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും കയര്‍ കെട്ടി വലിച്ചതെന്നുമാണ് പിണറായിയുടെ ഭാഷ്യമെന്നും എന്നാല്‍ മുസ്ലിം വര്‍ഗീയതയെ തുറന്നു കാട്ടാനുളള മാര്‍ഗങ്ങള്‍ എന്തു കൊണ്ട് അവംലംബിക്കുന്നില്ലെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.