നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യർ,സിദ്ദിഖ് എന്നിവർ ഇന്ന് മൊഴി രേഖപ്പെടുത്തും

അഭിറാം മനോഹർ
വ്യാഴം, 27 ഫെബ്രുവരി 2020 (09:09 IST)
നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജുവാര്യരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മഞ്ജുവാര്യർക്കൊപ്പം നടൻ സിദ്ദിഖ്,നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും കോടതി രേഖപ്പെടുത്തും.കേസിൽ നടൻ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇവരിൽ നിന്നും മൊഴി രേഖപ്പെടുത്തുന്നത്.
 
ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പിന്നിലുള്ള കറണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മഞ്ജുവാര്യരുടെ മൊഴി നിർണായകമാകും. കേസിൽ കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവരുടെ മൊഴി വെള്ളിയാഴ്ചയാണ് കോടതി രേഖപ്പെടുത്തുക.ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും അടുത്ത മാസം നാലിന് ഗായിക റിമി ടോമിയുടെയും മൊഴി രേഖപ്പെടുത്തും. മൊഴി നൽകുന്നത് വരെ പ്രതിഭാഗം അഭിഭാഷകർക്ക് വിസ്തരിക്കാനാകും.എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും വിസ്താരവും നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article