ചില ഫോട്ടോകൾ കാണിച്ചു, നാദിര്‍ഷയെക്കുറിച്ച് മിണ്ടിയില്ല; ചോദ്യം ചെയ്യലിനെക്കുറിച്ച് ധര്‍മ്മജന്‍ പറയുന്നു

Webdunia
ബുധന്‍, 5 ജൂലൈ 2017 (18:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു.

കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​യെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചില ഫോട്ടോകൾ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

സു​നി​ക്കൊ​പ്പ​മു​ള്ള ചി​ത്രം കാ​ണി​ച്ച് ഇ​യാ​ളെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ഇയാള്‍ സിനിമ ലൊക്കേഷനുകളില്‍ എത്താറുണ്ടോയെന്നും പൊലീ​സ് ചോ​ദി​ച്ചു. ​സു​നി​യെ പ​രി​ച​യ​മി​ല്ലെ​ന്നും ഒ​രു​പാ​ടു​പേ​ർ ത​ന്നോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാറില്ലെന്നും പ​റ​ഞ്ഞുവെന്നും ധ​ർ​മ​ജ​ൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാ​ദി​ർ​ഷ​യെക്കുറിച്ചുള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചി​ല്ല. കേ​സി​ലെ വി​വ​ര​ങ്ങ​ൾ ടി​വി​യി​ൽ കാ​ണാ​റു​ണ്ട്, കൂ​ടു​ത​ൽ ഒ​ന്നും അ​റി​യി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

പൾസർ സുനി, ധർമജനൊപ്പം നിൽക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്.

കേസിൽ ആരോപണവിധേയരായ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോൺ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായാണ് ധർമജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന.
Next Article