50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംഎല്‍എ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചു.
സോളാര്‍ കേസില്‍ തന്നെ കുറിച്ച് സുരേന്ദ്രന്‍ അപകീര്‍ത്തിയുള്ള പ്രസ്താവന നടത്തിയതിനാണ് ബെന്നി ബഹനാന്‍ കെ സുരേന്ദ്രനെതിരെ കേസിന് പോകാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് ചിലരുടെ പേരുകള്‍ പ്രതിയായ സരിത നായര്‍ വെളിപ്പെടുത്തുന്നത് തടയാന്‍ അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി ബെന്നി ബഹനാന്‍ ധാരണയുണ്ടാക്കിയെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്.
കൂടാതെ നാലുകോടി രൂപ ബെന്നി ബെഹ്‌നാന്‍ കൈപ്പറ്റിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാം കള്ളക്കഥകളാണെന്നാണ് ബെന്നി ബെഹ്‌നാന്‍ പ്രതികരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുകയും മാപ്പ് പറയുകയും ചെയ്യണമെന്നും സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.