തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപം വേറ്റിനാട് പെരുംകൂറില്‍ പീഡനശ്രമത്തിന്‍റെ പേരില്‍ അറുപത്തിമൂന്നു കാരനായ വൃദ്ധന്‍ പൊലീസ് പിടിയിലായി.
പെരുംകൂറില്‍ ചായക്കട നടത്തുകയായിരുന്ന കൃഷ്ണന്‍ കുട്ടിയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഇയാളുടെ ചായക്കടയ്ക്ക് അടുത്തുള്ള കടയില്‍ 45 കാരിയായ ഒരു സ്ത്രീ സാധനം വാങ്ങിയ ശേഷം മടങ്ങിപ്പോയപ്പോള്‍ കൃഷ്ണന്‍ കുട്ടിയും കടയടച്ച് ഇവരുടെ പിറകേ പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഇവരെ കടന്നു പിടിക്കുകയുമാണുണ്ടായത്.
രക്ഷപ്പെട്ട യുവതി അടുത്തുള്ള വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കൃഷ്ണന്‍ കുട്ടിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.