കണ്ണൂര്‍ കൂത്തുപറമ്പിൽ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉള്‍പ്പെടെ 50 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്, രാഹുൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എക്സൈസ്കമീഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പണവുമായി ഇവര്‍ പിടിയിലായത്.
കുഴൽ പണമാണ് ഇതെന്നാണ് എക്സൈസ് സംഘം അറിയിച്ചത്. ഉടൻതന്നെ കോഴിക്കോട് നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ് സംഘം സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്യുകയാണുണ്ടായത്. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്കാണ് പണം കൊണ്ടുവന്നതെന്നാണ് പിടിയിലായവർ പറയുന്നത്.