400 സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓണ്‍ലൈന്‍ വഴി 38 സേവനങ്ങള്‍ ലഭിക്കുന്നത് അടുത്ത നാല് മാസത്തിനുള്ളില്‍ 130 ആക്കും. അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 400 ആയി വര്‍ധിപ്പിക്കും. 678 ദിവസത്തെ ഭരണത്തിന്റെ കര്‍മപദ്ധതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
30 വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. എല്ലാ മന്ത്രിമാര്‍ ഓരോ വകുപ്പിലും മൂന്ന് പരിപാടികളെങ്കിലും നടപ്പാക്കണം. സര്‍ക്കാരിന്റെ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നടപടിയെടുക്കും. റൈറ്റ് ടു ഹിയര്‍ എന്ന പുതിയ നിയമം നടപ്പാക്കും. രാജസ്ഥാനില്‍ നടപ്പാക്കി വിജയം കണ്ട പദ്ധതിയാണ്, അധികൃതര്‍ പരാതി കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലാണ് ഇതിലൂടെ ലക്‍ഷ്യമാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സേവനാവകാശ നിയമം വ്യാപിപ്പിക്കും. കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കുന്ന പദ്ധതി. മിഷന്‍ 2030 ചുമതല ആസൂത്രണ ബോര്‍ഡ് ചെയര്‍മാനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.