പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ഡയറക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ജയ്പൂരിനു സമീപം ജോബ്നന് പ്രദേശത്താണ് സംഭവം.
ഹോസ്റ്റലില്താമസിക്കുന്ന പെണ്‍കുട്ടിയെ മറ്റു കുട്ടികളില്ലാതിരുന്ന സമയത്ത് ഡയറക്ടര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഗവ. സ്കൂള്‍ അദ്ധ്യാപകനായ പ്രതി ജോബ്നറില് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടത്തുകയാണ്.
നാട്ടുകാര്‍ സ്കൂള്‍ ഡയറക്ടറുടെ ഓഫീസ് അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടിവന്നു.