സ്കൂളിന് മുകളില്‍ തെങ്ങ് വീണു; കുട്ടികള്‍ക്ക് പരിക്ക്

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (16:43 IST)
തിരുവനന്തപുരത്ത് കാഞ്ഞിരംകുളം എല്‍.പി സ്കൂളിന് മുകളിലേക്ക് തെങ്ങ് വീണ് ഇരുപത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മുന്ന് കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തെങ്ങ് വീണ് സ്കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. മൂന്ന് കുട്ടികളുടെ കാലില്‍ ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റ് കുട്ടികള്‍ക്ക് നിസാര പരിക്കുകകളേയുള്ളൂ‍.

തെങ്ങ് വീഴുന്നതിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന കൂട്ടികളില്‍ പലരും ഭയന്ന് നിലവിളിക്കുകയായിരുന്നു. പൊലീസും വിദ്യാഭ്യാസ അധികൃതരും സ്കൂളിലെത്തി പരിശോധന നടത്തി.