സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം; പരിഗണനാ വിഷയങ്ങള്‍ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2013 (15:30 IST)
PRO
സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ പ്രഖ്യാപിച്ചു. ആറുവിഷയങ്ങളാണ് അന്വേഷിക്കുന്നത്. പരിഗണനാവിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന.

പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടുമോയെന്ന് ഒരാഴ്ച്ചക്കുള്ളില്‍ അറിയാമെന്നും മുഖ്യമന്തി പറഞ്ഞു.

നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ?. സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉത്തരവാദി ആര്?..2006 മുതലുള്ള ആരോപണങ്ങളുടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?. നിയമവിരുദ്ധമായി ആര്‍ക്കെങ്കിലും സഹായം ചെയ്തു കൊടുത്തിട്ടുണ്ടോ?ഉണ്ടെങ്കില്‍ ഉത്തരവാദി ആര്?.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലെ നിയമം പര്യാപ്തമോ? അല്ലെങ്കില്‍ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്ത്?

തട്ടിപ്പിന് ഇരയായവര്‍ക്ക് തുക തിരിച്ചുകിട്ടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം?എന്നിവയാണ് ടേംസ് ഓഫ് റഫറന്‍സില്‍ തീരുമാനം എടുത്തത്.