സോളാര്‍ തട്ടിപ്പ് : മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്ന് പിണറായി വിജയന്‍

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (14:49 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടുപ്രതിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്നും പിണറായി ചോദിച്ചു‍.

സര്‍ക്കാരിന് സഭയെ അഭിമുഖീകരിക്കാന്‍ ഭയമാണ്. ബിജുവുമായി എന്തു കുടുംബകാര്യമാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. മുഖ്യമന്ത്രി നല്‍കിയ കത്തുപയോഗിച്ചാണ് സരിതയും കൂട്ടരും ചര്‍ച്ച നടത്തിയത്. അതുകൊണ്ടുതന്നെ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.