അടുത്ത സുഹൃത്തിനെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ച ഞെരിപ്പാലം പുറവക്കാട്ട് സജിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സജിയുടെ ഭാര്യ സിന്ധു, മൂത്തമകള്‍ അഞ്ജു എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
സിന്ധുവിനെയും അഞ്ജുവിനെയും വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക നിഗമനം. അയല്‍വാസിയുടെ വസ്തുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വറ്റിയ കുളത്തില്‍ മണ്ണിട്ടു മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഭാര്യ സിന്ധുവിലുള്ള സംശയത്തെ തുടര്‍ന്നാണ് സജി സുഹൃത്തായ ഇടമറ്റം പാച്ചോലില്‍ ജിജിയെ ഞായറാഴ്ച കൊലപ്പെടുത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഞായറാഴ്ച രാവിലെ നടുമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു കൊല. തുടര്‍ന്ന് സജി സ്വയം വെടിവച്ചുമരിച്ചു.