സുനാമി ഫണ്ട് എയ്ഡഡ് സ്കൂളുകള്‍ക്കു കൂടി നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
ആലപ്പുഴ അതിരൂപത അധികൃതരുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനാമി പുനരധിവാസപദ്ധതിയില്‍ എയ്ഡഡ് സ്കൂളുകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഇരുപതാം തീയതിയാണ് കത്ത് നല്‍കിയത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നത്. സുനാമി പുനരധിവാസ പദ്ധതിയില്‍ സ്കൂളുകളെ ഉള്‍പ്പെടുത്തിയപ്പോള്‍ ചില പോരായ്മകള്‍ ഉണ്ടായി. അവ പരിശോധിച്ച് തിരുത്തല്‍ വരുത്തും.
അതിനുശേഷമേ ഫണ്ട് വിനിയോഗം ഉണ്ടാകുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ നൂറു ശതമാനവും പരിഹരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് രൂപതാ അധികൃതര്‍ അറിയിച്ചു. പ്രശ്നത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്നാണ് മന്ത്രിമാര്‍ തങ്ങളെ അറിയിച്ചതെന്ന് ഇവര്‍ പറഞ്ഞു.