സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ശശി തരൂര്‍. ഏറെ സ്‌നേഹിച്ച ഭാര്യയെയാണ് നഷ്ടമായത്. ആ നഷ്ടത്തെ രാഷ്ട്രീയവിഷയമാക്കുന്നത് രാഷ്ട്രീയമര്യാദയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു തെറ്റും ചെയ്യാത്ത ആളാണ് താന്‍. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു കേസും അന്വേഷണവുമില്ല. ഉള്ളത് സങ്കടം മാത്രമാണ്.
തെരഞ്ഞെടുപ്പില്‍ നിന്നും താന്‍ മാറി നില്‍ക്കേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്, ജയം ഉറപ്പാണ്. രാജഗോപാലിന്റെ മത്സരം പലതവണ കണ്ടതാണ്. മോഡി പ്രഭാവം കേരളത്തെ ബാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.