കെ സുധാകരന്‍ എംപിക്കെതിരേ പാളയത്തില്‍ പട. സുധാകരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി നടയടച്ച് പിണ്ഡം വെക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍. സുധാകരന് പിണറായിയുമായും കോടിയേരിയുമായും രാഷ്ട്രീയേതര ബന്ധമുണ്ട്.
പിണറായിയെയും കോടിയേരിയെയും പേടിയുള്ള ഒരേയൊരു കോണ്‍ഗ്രസുകാരന്‍ കെ സുധാകരന്‍ മാത്രമാണ്. മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ഒത്തുകളിച്ചതായും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.