റയില്‍വേയിലെ ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുകാര്‍ക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി നസിറുദ്ദീനാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജ്ജി തള്ളിയത്. സമാനമായ ഉത്തരവ് മുന്‍പുണ്ടായ സാഹചര്യത്തില്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കാനാവില്ല എന്ന് കോടതി പറഞ്ഞു.
അടുത്തിടെ പാസഞ്ചര്‍ തീവണ്ടികളില്‍ കോച്ച് ദൌര്‍ലഭ്യം മൂലം നിരവധി സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്തത് പിടികൂടി പിഴ ഈടാക്കുകയും ചില സ്ഥലങ്ങളില്‍ റയില്‍വേയുടെ നടപടിക്കെതിരെ തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികളും അരങ്ങേറിയിരുന്നു.