വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കട്ടെയെന്ന് സി പി എം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സമ്മതമാണെന്നാണ് വിവരം.
ചൊവ്വാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റിനും ബുധനാഴ്ചത്തെ സംസ്ഥാന കമ്മിറ്റിക്കും ശേഷം രണ്ടുപേരും മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വി എസും പിണറായിയും മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വി എസും പിണറായിം മത്സരിക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശവും.
യു ഡി എഫും ബി ജെ പിയും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വി എസും പിണറായിയും ഒരുമിച്ച് മത്സരിക്കുകയാണ് ഫലപ്രദമായ പ്രതിരോധമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. വി എസ് മലമ്പുഴയിലും പിണറായി ധര്‍മ്മടത്തും ജനവിധി തേടാനാണ് സാധ്യത.