സിപിഎമ്മില്‍ നടക്കുന്നത് ഏകധിപത്യം: ചെന്നിത്തല

Webdunia
വെള്ളി, 10 ഫെബ്രുവരി 2012 (23:36 IST)
ജനധിപത്യമല്ല സി പി എമ്മില്‍ നടക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഏകാധിപത്യമാണ് സി പി എമ്മില്‍ നടക്കുന്നതെന്ന് സംസ്ഥാന സമ്മേളനത്തില്‍ തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു.

ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിയാണ് സി പി എമ്മിലെ വിഭാഗീയത അവസനിപ്പിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ജനകീയ സമരത്തിന്റെ പേരില്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ വിരട്ടാന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.