സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം.
ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനിടയായ സാഹചര്യം കാരാട്ട് യോഗത്തില്‍ വിശദീകരിച്ചു. സോമനാഥ് പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കാനിടയായ സാഹചര്യം കീഴ്ഘടകങ്ങളില്‍ വിശദീകരിക്കണമെന്ന് കാരാട്ട് വിശദീകരണം നിര്‍ദ്ദേശിച്ചു. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.