സിനിമാ സമരം ഒത്തുതീര്‍ന്നു

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (21:06 IST)
സിനിമാ സമരം ഒത്തുതീര്‍ന്നു. വിതരണക്കാരും തീയേറ്റര്‍ ഉടമകളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജി സുരേഷ്കുമാറിന്‍റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടന്നത്.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നിലപാട് കര്‍ശനമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. ഹോള്‍ഡ്ഓവര്‍ കണക്കാക്കുന്ന രീതി പരിഷ്‌കരിക്കണമെന്നായിരുന്നു വിതരണക്കാരുടെ മുഖ്യ ആവശ്യം. ഈയാവശ്യത്തിന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വഴങ്ങിയെങ്കിലും കളക്ഷന്‍റെ ശതമാനം സംബന്ധിച്ച് തീരുമാനമായിരുന്നില്ല.

എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും ഈ വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.