സര്‍ട്ടിഫിക്കറ്റുകളുടെ ക്രോഡീകരണം: ഉദ്ഘാടനം 21ന്‌

ചൊവ്വ, 20 നവം‌ബര്‍ 2007 (09:47 IST)
സംസ്ഥാനത്തെ വില്ലേജ്‌, താലൂക്ക്‌ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ക്രോഡീകരിച്ച്‌ നല്‍കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 21ന് നടക്കും.

കിളിമാനൂര്‍ വില്ലേജ്‌ ഓഫീസില്‍ വച്ച് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനായിരിക്കും ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ സമയപരിധി നീട്ടി അവ ക്രോഡീകരിച്ച്‌ ഒരു സര്‍ട്ടിഫിക്കറ്റായി നല്‍കുന്നതാണ് പദ്ധതി. റവന്യൂ ഓഫീസില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളുടെ വിവരം പൊതുജനങ്ങളുടെ അറിവിലേക്ക്‌ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ പ്രദര്‍ശിപ്പിക്കും.

ഉദ്ഘടന ചടങ്ങില്‍ എന്‍.രാജന്‍ എം.എല്‍.എ അധ്യക്ഷം വഹിക്കും. വര്‍ക്കല രാധാകൃഷ്ണന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍, കിളിമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഒ.ദീപ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് മാലതി പ്രഭാകരന്‍, വൈസ്‌ പ്രസിഡന്‍റ് ബി.പി.മുരളി തുടങ്ങിയവര്‍ സംബന്ധിക്കും.

വെബ്ദുനിയ വായിക്കുക