സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ വക്കീലന്മാര്‍ കുളമാക്കുന്നെന്ന് പിസി ജോര്‍ജ്

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (20:44 IST)
PRO
PRO
സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ വക്കീലന്മാര്‍ കുളമാക്കുന്നെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇതിന് പിന്നില്‍ ആരാണെന്നും എന്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും മനസിലാക്കണം. ഡാറ്റാസെന്‍റര്‍ കൈമാറ്റ കേസില്‍ വിഎസ് അച്യുതാനന്ദനെ രക്ഷിക്കാന്‍ ആര്‍ക്കാണ് താല്‍പര്യമെന്നും ജോര്‍ജ് ചോദിച്ചു.

ദല്ലാള്‍ ടിജി നന്ദകുമാര്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണപിന്തുണ നല്‍കും. കോവളം കൊട്ടാരം കൈമാറ്റത്തെകുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു.