സമുദായ നേതാക്കള്‍ തീവ്രവാദികള്‍ അല്ല: തിരുവഞ്ചൂര്‍

Webdunia
ചൊവ്വ, 8 ജനുവരി 2013 (16:05 IST)
PRO
PRO
എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സമുദായ നേതാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്‍ എസ് സിന് തന്നെ ഉപദേശിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്‍എസ്‌എസ്‌ തന്നെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ല. തന്നെ ഉപദേശിക്കാനുള്ള അവകാശവും അധികാരവും എന്‍എസ്‌എസിനുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രമേശ്‌ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി ആഭ്യന്തരവകുപ്പ്‌ നല്‍കണമെന്ന എ കെ ആന്റണിയുടെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടുവെന്നും അഭിപ്രായ വ്യത്യാസത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രമേശ്‌ ചെന്നിത്തലയെ വെട്ടാന്‍ ഒന്നിച്ചെന്നും സുകുമാര്‍ നായര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.