സംസ്ഥാനത്ത് ഇന്ന് പൊതു അവധി

Webdunia
വെള്ളി, 27 ജനുവരി 2012 (09:52 IST)
കേരള ഗവര്‍ണര്‍ എം ഒ എച്ച്‌ ഫറൂഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൈക്കോടതിക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന ലോട്ടറി നറുക്കെടുപ്പ്‌ മാറ്റിവച്ചു. ശനിയാഴ്ചയായിരിക്കും നറുക്കെടുപ്പ് നടക്കുക.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പി എസ് സി നടത്താനിരുന്ന എല്ലാ എഴുത്ത് പരീക്ഷകളും പ്രായോഗിക പരീക്ഷകളും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റി വച്ചു.