ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കുഞ്ഞ് സിനിമ ക്യാമറയ്ക്ക് മുന്നില്‍ പിറന്നു വീണു. ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയാണ് നടി ശ്വേതാ മേനോന്റെ പ്രസവം ക്യാമറയില്‍ പകര്‍ത്തിയത്. മുംബൈ അന്ധേരി വെസ്റ്റിലെ ഡോ നാനാവതി നഴ്സിംഗ് ഹോമില്‍ വ്യാഴാഴ്ച വൈകുന്നേരം 5.27നായിരുന്നു പ്രസവം. സുഖ പ്രസവമായിരുന്നു ശ്വേതയുടേത്.
' കളിമണ്ണ്'എന്ന സിനിമയില്‍ മാതൃത്വത്തിന്റെ വിവിധ ഭാവങ്ങളാണു ബ്ലസി പറയുന്നത്. ശ്വേത ഗര്‍ഭിണിയായതു മുതല്‍ വിവിധ ഘട്ടങ്ങളിലായി ബ്ലസി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്വേതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. നാലരയ്ക്ക് ശേഷം ശ്വേതയെ പ്രസവ മുറിയിലേക്ക് മാറ്റി. ശ്വേതയുടെ പ്രസവം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ബ്ലസി രണ്ട് ദിവസം മുന്‍പെ ആരംഭിച്ചിരുന്നു. ഇതിനായി പ്രസവ മുറിയില്‍ മൂന്ന് ക്യാമറകള്‍ തയ്യാറാക്കിരുന്നു. അഞ്ചരയോടെ ശ്വേത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. തന്റെ കുഞ്ഞിന്റെ നെറുകയില്‍ ശ്വേത ആദ്യ ചുംബനം നല്‍കിയതോടെ ബ്ലസി ഷൂട്ടിംഗ് അവസാനിപ്പിച്ചു.
‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നു’- ശ്വേത പറഞ്ഞു.