വ്യാജ പേരിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ എമിഗ്രേഷന്‍ പരിശോധനയില്‍ പിടിക്കൂടി. പാലക്കാട് ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പൊന്നത്താരത്ത് സേതുകുട്ടി (42) നെയാണ് വ്യാജ മേല്‍വിലാസത്തിലുള്ള പാസ്പോര്‍ട്ടില്‍ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്.
മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെ അറബി വാഗ്ദാനം നല്‍കിയ ശമ്പളം നല്‍കാതെ പീഡിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ നാട്ടിലെത്തി വീണ്ടും ഗള്‍ഫില്‍ പോകുന്നതിനായി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിക്കുകയായിരുന്നു. മലപ്പുറം സ്വദേശി അലവി എന്ന പേരില്‍ മറ്റൊരു മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിക്കുകയായിരുന്നു.
ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഷാര്‍ജയിലേക്ക് പോകുവാന്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിയിലായത്. എമിഗ്രേഷന്‍ വിഭാഗത്തിലെ എസ്‌ഐ സുഷമ പരിശോധനയുടെ ഭാഗമായി മേല്‍വിലാസത്തിലെ സ്ഥലത്തെക്കുറിച്ച് ചില വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതാണ് പ്രതി കുടുങ്ങാനിടയായത്.
വിശദമായ അന്വേഷണത്തിനായി ഇയാളെ ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. ഫോട്ടോയില്‍ കൃത്രിമത്വം ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിവിധ വിമാനത്താവളങ്ങളിലൂടെ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്